puthanchira
പുത്തൻചിറ തണൽ നകുലനെ സമ്മാനം നൽകി അനുമോദിക്കുന്നു

മാള: എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച പൂർണമായി അംഗപരിമിതനായ നകുലനെ അനുമോദിച്ചു. പുത്തൻചിറ തെക്കുംമുറി ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായ വെള്ളൂർ അറക്കൽ പ്രകാശന്റെ മകൻ നകുലനെയാണ് തണൽ പുത്തൻചിറ വീട്ടിലെത്തി സ്നേഹ സമ്മാനം നൽകി അനുമോദിച്ചത്. ചടങ്ങിൽ തണൽ പുത്തൻചിറ പ്രസിഡന്റ് എം.ബി സെയ്തു, വൈസ് പ്രസിഡന്റ് ഹരിലാൽ, സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ്, പഞ്ചായത്ത് പ്രസിഡന്റ് വി.എ നദീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.കെ. ഉണ്ണികൃഷ്ണൻ,​ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ഐ നിസാർ, റിഫായ അക്തർ, തണൽ പുത്തൻചിറയുടെ രക്ഷാധികാരികൾ തുടങ്ങിയവരും പങ്കെടുത്തു.