ഗുരുവായൂർ: അന്വേഷണ സമിതിയിലെ ഒരംഗം ആരോപണവിധേയന്റെ അടുത്ത സുഹൃത്തെന്ന് ആക്ഷേപം. മൂന്നംഗ സമിതിയിലെ അംഗമായ ദേവസ്വം മുൻ മാനേജർ ആർ. പരമേശ്വരൻ ആരോപണവിധേയനായ കീഴിയേടം രാമൻനമ്പൂതിരിയുടെ അടുത്ത സുഹൃത്തെന്നാണ് ആക്ഷേപം. രാമൻ നമ്പൂതിരി മുഖ്യചുമതലക്കാരനായ പെരുന്തട്ട ശിവക്ഷേത്രത്തിലെ ഭരണസമിതി അംഗമാണ് പരമേശ്വരൻ. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ തുടർന്നാണത്രെ പരമേശ്വരനെ ഗുരുവായൂർ ദേവസ്വത്തിൽ നിന്നും വിരമിച്ചപ്പോൾ ഈ ക്ഷേത്രത്തിൽ ഭരണസമിതി അംഗമാക്കിയതെന്നും പറയുന്നു. ഭരണപക്ഷത്തെ ചില നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് രാമൻ നമ്പൂതിരിയെ അച്ചടക്കനടപടികൾ നിലനിറുത്തി നടപടികൾക്ക് വിധേയമായി കീഴ്ശാന്തി പ്രവൃത്തിയിൽ തിരികെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചതെന്നും ആരോപണമുയർന്നിട്ടുണ്ട്.