തൃപ്രയാർ: നാട്ടിക പഞ്ചായത്ത് കൃഷിഭവനിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വിനു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ. ഷൗക്കത്തലി അദ്ധ്യക്ഷനായി. കൃഷി ഓഫീസർ മിനി മേനോൻ പദ്ധതി വിശദീകരണം നടത്തി. തെങ്ങിൻ തൈകൾ, ഫലവൃക്ഷത്തൈകൾ എന്നിവ വിതരണത്തിന് എത്തിയിട്ടുണ്ട്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിന്ദു പ്രദീപ്, കെ.വി സുകുമാരൻ,​ ജനപ്രതിനിധികളായ പി.എം സിദ്ദീഖ്, സി.ജി അജിത് കുമാർ, ടി.സി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.