ചാവക്കാട്: സുഭിക്ഷം പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭ 21ാം വാർഡിന്റെ നേതൃത്വത്തിൽ മുല്ലത്തറ കർഷക സംഘം യൂണിറ്റിന്റെയും, സി.പി.എം, ഡി.വൈ.എഫ്.ഐ മുല്ലത്തറ യൂണിറ്റിന്റെയും വോൾഗ കലാ സാംസ്‌കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ രണ്ട് ഏക്കർ സ്ഥലത്ത് നടത്തുന്ന പച്ചക്കറി കൃഷിയുടെ നടീൽ കർമ്മവും, നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനവും കെ.വി അബ്ദുൾ ഖാദർ എം.എൽ.എ നിർവഹിച്ചു. 21ാം വാർഡിൽ കൃഷി ചെയ്യാൻ താത്പര്യമുള്ള എല്ലാ വീട്ടുകാർക്കും നടീൽ വസ്തുക്കൾ വിതരണം ചെയ്തു. വെണ്ട, വഴുതന, പയർ, മുളക് എന്നിവയുടെ വിത്തിനങ്ങൾ വോൾഗ കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്‌സൻ മഞ്ജുഷ സരേഷ് അദ്ധ്യക്ഷത വഹിച്ചു. ഗഫാർ, പി.കെ. വിനോദൻ തുടങ്ങിയവർ സംസാരിച്ചു. ചാവക്കാട് നഗരസഭ മുൻ ചെയർമാൻ എം.ആർ. രാധാകൃഷ്ണൻ, നേതാക്കളായ എ.സി. ആനന്ദൻ, പി.കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
പ