ചാലക്കുടി കെ.എസ്.ആർ.ടി.സി ഡിപ്പോയിലേയ്ക്ക് ബി.എം.എസ് പ്രവർത്തകർ തെർമൽ സ്‌കാനർ നൽകുന്നു
ചാലക്കുടി: കെ.എസ്.ആർ.ടി.സി യൂണിറ്റിലെ ബി.എം.എസ് പ്രവർത്തകർ ജീവനക്കാർക്കും യാത്രക്കാർക്കും ഉപയോഗിക്കുന്നതിന് തെർമൽ സ്‌കാനറും 10 ലിറ്റർ സാനിറ്റൈസറും നൽകി. എ.ടി.ഒ കെ.പി. രാധാകൃഷ്ണന് കൈമാറി സംസ്ഥാന വൈസ് പ്രസിഡന്റ് വി.എ. ബിജു ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ പി.വി. ജോസഫ്, സ്റ്റേഷൻ മാസ്റ്റർ കെ.എ. അബ്ദുൾ ഗഫൂർ, യൂണിറ്റ് സെക്രട്ടറി കൃഷ്ണൻ, ജില്ലാ ട്രഷറർ രഞ്ചിത്ത് എന്നിവർ പങ്കെടുത്തു.