തൃപ്രയാർ: താന്ന്യത്ത് യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾ ഉപയോഗിച്ചെന്ന് കരുതുന്ന കാർ ചെന്ത്രാപ്പിന്നിയിൽ നിന്ന് പൊലീസ് കണ്ടെത്തി. കെ.എൽ. ജി 5487 എന്ന നമ്പറിലുള്ള വെള്ള നിറത്തിലുള്ള ഇയോൺ കാറാണ് ചെന്ത്രാപ്പിന്നി ഹൈസ്കൂളിന് കിഴക്ക് ഭാഗത്തുള്ള വീട്ടിൽ നിന്നും കണ്ടെടുത്തത്. ചെന്ത്രാപ്പിന്നി കൂട്ടാല പറമ്പ് സ്വദേശി വിപിൻ വാടകയ്ക്ക് കൊടുത്ത കാറാണ് ഇത്. മുറ്റിച്ചൂർ സ്വദേശിയായ യുവാവാണ് ഒരു മാസത്തേക്ക് കാർ വാടകയ്ക്ക് എടുത്തത്. പ്രതികൾ കൃത്യത്തിനെത്തിയത് ഈ കാറിലാണെന്ന നിഗമനത്തിലാണ് പൊലീസ്. ഡിവൈ.എസ്.പി ഫേമസ് വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.