തൃശൂർ: സ്വതന്ത്രകലാ സാഹിത്യക്കൂട്ടായ്മയായ മലയാള കാവ്യസാഹിതിയുടെ തൃശൂർ താലൂക്ക് സമിതി രൂപീകരിച്ചു. യോഗത്തിൽ

ജില്ലാ പ്രസിഡന്റ് ഡോ. പൂർണത്രയീ ജയപ്രകാശ് ശർമ്മ അദ്ധ്യക്ഷനായി. താലൂക്ക് സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺലൈനായി നടത്തിയ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കാവാലം അനിൽ, സംസ്ഥാന ജനറൽ സെക്രട്ടറി സുഷമ ശിവരാമൻ, സംസ്ഥാന സഹസംഘടനാ സെക്രട്ടറി ഷാജു കളപ്പുരയ്ക്കൽ, എറണാകുളം തൃശൂർ മേഖലാ പ്രസിഡന്റ് ഇ. സുമതിക്കുട്ടി, സെക്രട്ടറി ദിനകരൻ ചെങ്ങമനാട്, പ്രൊഫ. വി.എ വർഗ്ഗീസ്, സുനിൽ രാജ, ജ്യോതിർമയി ശങ്കരൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സന്ധ്യ അറയ്ക്കൽ സമിതി പ്രഖ്യാപനം നടത്തി.

ഭാരവാഹികളായി വാസുദേവൻ അന്തിക്കാട് (രക്ഷാധികാരി), പ്രൊഫ. വി.എ. വർഗീസ് (പ്രസിഡന്റ്), ജ്യോതിർമയി ശങ്കരൻ (സെക്രട്ടറി), പി.ബി. രമാദേവി (ട്രഷറർ), ഉണ്ണിക്കൃഷ്ണൻ പുലരി, പ്രമോദ് ചേർപ്പ് (വൈസ് പ്രസിഡന്റുമാർ), വിനോദ് കണ്ടങ്കാവിൽ, ജയന്തി രവീന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ)
സനൽഘോഷ്, സനീഷ രതീഷ്, സുരേഷ് കുളങ്ങര, മീന അരവിന്ദ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.