മാള: കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ-തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സമരം നടത്തി. മാള പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു മാള ഏരിയ കമ്മിറ്റി സെക്രട്ടറി സി.ആർ പുരുഷോത്തമൻ ഉദ്‌ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ചെത്ത് തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ദിലീപ് പരമേശ്വരൻ അദ്ധ്യക്ഷനായി. വിനോദ് വിതയത്തിൽ, ജോഷി പെരേപാടൻ, വിശ്വംഭരൻ, ബൈജു, ഉണ്ണി എന്നിവർ സംസാരിച്ചു. മാള ടൗണിൽ നടന്ന ധർണ ഐ.എൻ.ടി.യു.സി നേതാവ് സോയി കോലഞ്ചേരി ഉദ്ഘാടനം ചെയ്തു. എൻ.ജി.രോഹിദാക്ഷൻ അദ്ധ്യക്ഷനായി. വിൽസൺ കാഞ്ഞൂത്തറ, ബഷീർ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.