തൃശൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ജില്ലാ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി. ശക്തൻ പോസ്റ്റ് ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ ധർണ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ഇ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി നേതാവായ ജെയിംസ് റാഫേൽ, ഐ.എൻ.എൽ.സി നേതാവായ രാജൻ എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി നേതാവ് സുന്ദരൻ കുന്നത്തുള്ളി അയ്യന്തോൾ പോസ്റ്റാഫീസിനു മുമ്പിലും, ജോൺസൺ ആവോക്കാരൻ പൂങ്കുന്നത്തും ധർണ ഉദ്ഘാടനം ചെയ്തു.