തൃശൂർ : ചാവക്കാട് ബ്ലാങ്ങാട് ബീച്ച് പാറൻപടിയിൽ കടലിൽ മൂന്ന് യുവാക്കൾ മരിക്കാനിടയായ സംഭവത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു തരത്തിലുമുള്ള നടപടികളും ഉണ്ടാകാത്തതും ജില്ലയിൽ മൂന്ന് മന്ത്രിമാർ ഉണ്ടായിട്ടും സ്ഥലം സന്ദർശിക്കാൻ ആരും തയ്യാറാകാത്തതും അപലപനീയമാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്. പാവപ്പെട്ട ഇവരുടെ കുടുംബങ്ങൾക്ക് സഹായധനം നൽകാൻ തയ്യാറാകണമെന്നും ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്നും നാഗേഷ് ആവശ്യപ്പെട്ടു.