മാള: മാള സബ് ട്രഷറിയിൽ ഇന്റർനെറ്റ് തകരാറിലായത് പെൻഷൻ വാങ്ങാനെത്തിയവരെ വലച്ചു. ഇതുമൂലം രാവിലെ പെൻഷൻ വാങ്ങാൻ എത്തിയവർ തിരിച്ച് പോകേണ്ടി വന്നു. എന്നാൽ ഉച്ച കഴിയും വരെ കാത്തിരുന്നവർക്ക് പെൻഷൻ വാങ്ങാനായി. പ്രായമായ നിരവധി പേരാണ് ഇതുമൂലം പ്രയാസത്തിലായത്. വ്യാപകമായി ഉണ്ടായ സാങ്കേതിക തകരാറാണ് പെൻഷൻ വിതരണം തടസപ്പെടാൻ ഇടയാക്കിയതെന്നും പിന്നീട് പ്രശ്നം പരിഹരിച്ച് നടപടികൾ തുടർന്നുവെന്നും ട്രഷറി ഓഫീസർ അറിയിച്ചു.