തൃശൂർ: ജില്ലയിൽ ഇന്നലെ 21 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേരാണ് രോഗമുക്തരായത്. രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്ത് നിന്നും 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയും രോഗമുണ്ടായി. ചാലക്കുടിയിൽ രോഗം സ്ഥിരീകരിച്ച കൗൺസിലറുടെ സമ്പർക്കത്തിലുണ്ടായിരുന്ന ഇരിങ്ങാലക്കുട സ്വദേശിയായ 15 വയസായ ആൺകുട്ടിക്കും രോഗബാധയുണ്ടായി. രോഗം സ്ഥീരികരിച്ച 181 പേർ ജില്ലയിലെ ആശുപത്രികളിൽ കഴിയുമ്പോൾ തൃശൂർ സ്വദേശികളായ ഏഴ് പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ആകെ പൊസിറ്റീവ് ആയവരുടെ എണ്ണം 449 ആയി.
രോഗബാധിതർ ഇവർ
റിയാദിൽ നിന്ന് വന്ന കുരിയിച്ചിറ സ്വദേശി (31), ഷാർജയിൽ നിന്ന് വന്ന കോടശ്ശേരി സ്വദേശി (47), ഷാർജയിൽ നിന്ന് വന്ന പുന്നയൂർ സ്വദേശി (29), ദുബായിൽ നിന്ന് വന്ന വടക്കെക്കാട് സ്വദേശി (38), ഖത്തറിൽ നിന്ന് വന്ന കൊരട്ടി സ്വദേശി (43), ഷാർജയിൽ നിന്ന് വന്ന ആരക്കുളം സ്വദേശിനി (31), സൗദിയിൽ നിന്നും വന്ന വാടാനപ്പിള്ളി സ്വദേശി (32), യു.എ.ഇയിൽ നിന്ന് വന്ന 34 വയസുളള പുരുഷൻ, 64 വയസുളള പുരുഷൻ, ഒമാനിൽ നിന്ന് വന്ന 64 വയസുളള പുരുഷൻ, ബഹറിനിൽ നിന്ന് വന്ന ഒരുമനയൂർ സ്വദേശി (35), കുവൈറ്റിൽ നിന്ന് വന്ന പുന്നയൂർക്കുളം സ്വദേശി (63), ജൂൺ 12 ന് ഛത്തീസ്ഗഡിൽ നിന്ന് വന്ന മേലൂർ സ്വദേശി (26), ബംഗളുരൂവിൽ നിന്ന് വന്ന പൂത്തോൾ സ്വദേശി (26), ജൂൺ 28 ന് മുംബയിൽ നിന്ന് വന്ന വടക്കാഞ്ചേരി കുമരനെല്ലൂർ സ്വദേശികളായ രണ്ട് പേർ (47 , സ്ത്രീ, 21, സ്ത്രീ), ഡൽഹിയിൽ നിന്ന് വന്ന ഗുരുവായൂർ സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ (18, സ്ത്രീ, 45, സ്ത്രീ, 24, പുരുഷൻ, 53, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് ജില്ലയിൽ
നിരീക്ഷണത്തിലുള്ളത്
19,206 പേർ
ഇന്നലെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 24
വിട്ടത് 14
പുതുതായി നിരീക്ഷണത്തിൽ 1122
പരിശോധനയ്ക്ക് അയച്ചത്
ആകെ 11,358
ഫലം ലഭിക്കാനുള്ളത് 1012
വിവിധ മേഖലകളിലുള്ളവരുടേത് 4078