തൃശൂർ: സംസ്ഥാന പാതയിലെ പെരുമ്പിലാവിൽ കുന്നംകുളം പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ഡൗൺ നടപ്പിലാക്കിയതിനെ തുടർന്നാണിത്. സംസ്ഥാന പാതയിൽ ജില്ലാ അതിർത്തിയായ കടവല്ലൂർ വഴിയുള്ള ഗതാഗതമാണ് നിയന്ത്രിക്കുന്നത്. ദീർഘദൂര സർവീസുകളും ആംബുലൻസുകളും ആശുപ്രതി യാത്ര വാഹനങ്ങൾ, വലിയ ചരക്ക് വാഹനങ്ങൾ എന്നിവയും മാത്രമാണ് കടവല്ലൂർ വഴി കടത്തിവിടുന്നത്. മറ്റ് വാഹനങ്ങൾ പെരുമ്പിലാവിൽ നിന്നും പട്ടാമ്പി റോഡ് വഴി തിരിച്ചുവിടുകയാണ്.