ചാലക്കുടി: നഗരസഭയിൽ വീണ്ടും ഭയാശങ്കകളുടെ വിത്തുപാകി കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നു. ചികിത്സയിൽ കഴിയുന്ന വനിതാ കൗൺസിലറുടെ മകനും വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ ഭർത്താവിനും മറ്റൊരു മകനും രോഗബാധയില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമായി. ഇവർക്ക് ശേഷം എടുത്ത വൈദിക വിദ്യാർത്ഥി കൂടിയായ മൂത്ത മകന്റെ സാമ്പിളാണ് പൊസിറ്റീവായത്.

ഇതോടെ പലരും ക്വാറന്റൈനിലേയ്ക്ക് മാറേണ്ട അവസ്ഥയായി. യുവാവിന്റെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നുണ്ട്. വീണ് കൈയ്ക്ക് പരിക്കേറ്റ യുവാവിനെ സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സിച്ചിരുന്നു. ഇവിടത്തെ ഡോക്ടറും അനുബന്ധ പ്രവർത്തകരും നീരീക്ഷണത്തിലാകും. ഇരിങ്ങാലക്കുട സെമിനാരിയിലെ വൈദിക പഠനത്തിന് ജൂൺ 22നാണ് യുവാവ് പോയത്. ഇതിനു മുമ്പ് ഒരാഴ്ച അവിടുത്തെ ക്യാമ്പിലും പങ്കെടുത്തു.