നന്തിക്കര: അമ്മയുടെ സ്മരണാർത്ഥം 1987 ബാച്ച് വിദ്യാർത്ഥിയായിരുന്ന ആൻഡ്രൂസ് തെക്കുംപുറം സർക്കാർ വിദ്യാലയത്തിലേക്ക് 22 ടെലിവിഷൻ സൗജന്യമായി നൽകി. ഓൺലൈൻ പഠനത്തിന് ടെലിവിഷൻ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കാണ് ടി.വി നൽകുന്നത്. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ടി.വികൾ ഏറ്റുവാങ്ങി. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് കാർത്തിക ജയൻ അദ്ധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. കുമാരൻ, അംഗം കെ.കെ. വേണു, എം.ആർ. ഭാസ്‌കരൻ, പ്രിൻസിപ്പൽ കെ.ആർ. അജിത പ്രധാനദ്ധ്യാപിക സി.എം. ഷാലി, വി.എച്ച്.എസ്.ഇ പ്രധാനാദ്ധ്യാപിക ആർ. രാജലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.