പെരിങ്ങോട്ടുകര: സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസിനെതിരെ പ്രതിഷേധിക്കണമെന്ന് ഡി.വൈ.എഫ്.ഐ. ആർ.എസ്.എസ് അക്രമപരമ്പരയുടെ തുടർച്ചയാണ് താന്ന്യത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ആദർശ് എന്ന ചെറുപ്പക്കാരന്റെ കൊലപാതകം. ജനതാദൾ നേതാവായിരുന്ന പി.ജി ദീപക്കിനെ വധിച്ചതടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതികൾ നടത്തിയ ആക്രമണമാണ് ആദർശിന്റെ ജീവനെടുത്തത്. ബോധപൂർവ്വമായി അക്രമം സൃഷ്ടിച്ച് രാഷ്ട്രീയമായ മുതലെടുപ്പിന് ആർഎ.എസ്.എസ് - ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നതായി ഡി.വൈ.എഫ്.ഐ ചേർപ്പ് ബ്ളോക്ക് സെക്രട്ടറി സിബിൻ ബാബു പ്രസ്താവനയിൽ അറിയിച്ചു.