mathrujyothi

തൃശൂർ: കാഴ്ച പരിമിതിയുള്ള അമ്മമാരുടെ ധനസഹായ പദ്ധതിയായ മാതൃജ്യോതിയിൽ ഇനി കുഞ്ഞുങ്ങളെ വളർത്താൻ വിവിധ വെല്ലുവിളികൾ നേരിടുന്ന എല്ലാ അമ്മമാരും ഉൾപ്പെടും. ഇതിനായി സാമൂഹ്യനീതി വകുപ്പ് 12 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. ശാരീരിക - മാനസിക വെല്ലുവിളി കാരണം കുഞ്ഞുങ്ങളെ നോക്കാൻ ബുദ്ധിമുട്ടുള്ള അമ്മമാർക്ക് മാസം 2000 രൂപയാണ് ലഭിക്കുക. കുഞ്ഞ് പിറന്ന് മൂന്ന് മാസത്തിനകം അപേക്ഷിക്കുന്നവർക്ക് 24 മാസത്തെ ആനുകൂല്യം ലഭിക്കും. അതിനുശേഷം അപേക്ഷിക്കുന്നവർക്ക് കുട്ടിക്ക് രണ്ടു വയസ് ആകുന്നതുവരെ ആനുകൂല്യം അനുവദിക്കും. വാർഷിക വരുമാനം ഒരു ലക്ഷത്തിന് താഴെയാണെന്ന് തെളിയിക്കുന്ന വരുമാന സർട്ടിഫിക്കറ്റ്, കുട്ടിയുടെ ഡിസ്ചാർജ് വിശദാംശങ്ങൾ, അമ്മയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മുൻഗണനാ വിഭാഗം റേഷൻ കാർഡ് എന്നിവയാണ് ഹാജരാക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അംഗൻവാടിയുമായി ബന്ധപ്പെടാം.