തൃശൂർ: 2024 ഓടെ ജില്ലയിലെ പഞ്ചായത്തുകളിലെ എല്ലാ വീടുകളിലേക്കും നിശ്ചിത അളവിൽ ശുദ്ധജലം തടസമില്ലാതെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ജലജീവൻ മിഷന് തുടക്കം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ പഞ്ചായത്തുകൾ വഴി ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്.

ജല അതോറിറ്റി, ജലനിധി, ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ കൂട്ടായ്മയോടെയാണ് ഈ പദ്ധതി നടപ്പിൽ വരുത്തുന്നതെന്ന് കളക്ടർ അറിയിച്ചു. ജല അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർ ജലജീവൻ മിഷൻ മാർഗരേഖ അവതരിപ്പിച്ചു. കർമ്മപദ്ധതി തയ്യാറാക്കാൻ ഗ്രാമപഞ്ചായത്തുകൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.

നിലവിലുള്ള ജലഅതോറിറ്റി ജലനിധി കുടിവെള്ള പദ്ധതികളിൽ നിന്നും, പൂർത്തീകരിച്ച് വരുന്ന കുടിവെള്ള പദ്ധതികളിൽ ഈ വർഷം തന്നെ കണക്‌ഷനുകൾ നൽകുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. 10 ശതമാനം ഗുണഭോക്തൃ വിഹിതവും 15 ശതമാനം ഗ്രാമപഞ്ചായത്ത് വിഹിതവും ആവശ്യമായ ഈ പദ്ധതികൾക്ക് ഗ്രാമസഭയിൽ അംഗീകാരം നൽകണമെന്നും സൂപ്രണ്ടിംഗ് എൻജിനിയർ അറിയിച്ചു.