ചാലക്കുടി: തന്നേയും കുടുംബത്തേയും സമൂഹ മാദ്ധ്യമത്തിലൂടെ മോശമായി ചിത്രീകരിച്ച യു.ഡി.എഫ് കൗൺസിലർക്കെതിരെ നടപടി സ്വീരിക്കണമെന്ന് ആവശ്യപ്പെട്ട് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന വനിതാ കൗൺസിലർ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. പോട്ടയിലെ വനിതാ കൗൺസിലർ സ്വന്തം വാർഡിന്റെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലാണ് അപമാനപ്പെടുത്തും വിധം ശബ്ദ സന്ദേശം അയച്ചതെന്ന് ചികിത്സയിലുള്ള കൗൺസിലർ പരാതിയിൽ പറയുന്നു. തന്റെ പേരു വെളിപ്പെടുത്തി, മാത്രമല്ല, കന്യാസ്ത്രിയായ സഹോദരിയിൽ നിന്നാണ് തനിയ്ക്ക് രോഗം പടർന്നെന്ന് ആരോപിച്ചു. സമൂഹത്തിൽ രോഗം പടർത്തുംവിധം അലക്ഷ്യമായി സോദരിയും സഞ്ചരിച്ചു. തുടങ്ങിയ മാനസിക വ്യഥയുണ്ടാക്കുന്ന പ്രചരങ്ങളാണ് നടത്തിയത്. സംഭവത്തിൽ മാപ്പ് അപേക്ഷിച്ച് തനിയ്ക്ക് നേരിട്ട് അയച്ച വാട്ട്‌സ് ആപ്പ് സന്ദേശത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച തന്റെ പേരിൽ പരാതി കൊടുക്കുമെന്ന് ഭീഷിണിപ്പെടുത്തിയെന്നും ആശുപത്രിയിൽ കഴിയുന്ന കൗൺസിലർ പൊലീസ് മേധാവിയ്ക്ക് അയച്ച പരാതിയിൽ പറയുന്നു.