കാഞ്ഞാണി: യെസാർ ഫുഡ് പ്രൊഡക്‌ട്സിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടി.വിയും, എസ്.എസ്.എൽ.സിയിൽ എല്ലാ വിഷയത്തിലും എ പ്ളസ് നേടിയവർക്കുള്ള യെസാർ പുരസ്‌കാര വിതരണം ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. കെ.കെ പ്രകാശൻ അദ്ധ്യക്ഷനായി. യെസാർ ഫുഡ് പ്രൊഡക്‌ഷൻ എം.ഡി ഓമന ടീച്ചർ, പാർട്ണർമാരായ കെ.എസ് സജോ, കെ.എസ് റിജോ, കെ.കെ ബാബു, കെ.ബി ജയറാം, വി.ജി അശോകൻ, പഞ്ചായത്ത് മെമ്പർമാരായ റോബിൻ വടക്കേത്തല, പി.ടി ജോൺസൻ, പി.ടി.എ പ്രസിഡന്റ് എം.വി ഷാജി, ഗോപാലൻ വട്ടപ്പറമ്പിൽ എന്നിവർ സംസാരിച്ചു..