kkmsuicide
പ്രതിശ്രുത വധുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

കുന്നംകുളം: പ്രതിശ്രുത വധുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കച്ചേരി പറപ്പൂക്കാവ് തെക്കൂട്ടയിൽ അശോകൻ മകൾ അനുഷയെയാണ് (22) കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയ്യാൽ സ്വദേശിയായ യുവാവുമായുള്ള വിവാഹം ഞായറാഴ്ച്ച നടക്കാനിരിക്കെയാണ് വെള്ളിയാഴ്ച്ച രാത്രി യുവതി തൂങ്ങി മരിച്ചത്. കുന്നംകുളം സബ് ഇൻസ്‌പെക്ടർ ഇ. ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.