തൃശൂർ: ജില്ലയിൽ 20 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ, പത്ത് പേർ രോഗമുക്തരായി. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു.
ജില്ലയിലെ നിലവിലുള്ള പൊസിറ്റീവ് കേസുകൾ 189 ആയി. ഇതുവരെ 463 പൊസിറ്റീവ് കേസുകളാണ് ജില്ലയിൽ കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ ബി.എസ്.എഫ് ജവാൻമാരാണ് (34, 51, 50, 55). ചങ്ങരംകുളം കണ്ടെയ്‌ൻമെന്റ് സോണിലെ ബാങ്കിൽ ജോലി ചെയ്തിരുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലേർപെട്ട കുന്നംകുളം സ്വദേശി (36, ), തൃശൂർ കോർപറേഷനിൽ ജോലി ചെയ്യുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യയായ കുന്നംകുളത്ത് കുടുംബശ്രീയിൽ ജോലി ചെയ്യുന്ന 31കാരി, ജൂൺ 14ന് സൗദിയിൽ നിന്നും വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ബന്ധധപ്പെട്ട് രോഗബാധയുണ്ടായ മുരിയാട് സ്വദേശിനി (32) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്.
രോഗബാധിതർ ഇവർ
സൗദിയിൽ നിന്ന് വന്ന പഴുവിൽ സ്വദേശി (43), കുവൈത്തിൽ നിന്നും വന്ന പഴുവിൽ സ്വദേശി (44), സൗദിയിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി (33), ഖത്തറിൽ നിന്നു വന്ന അടാട്ട് സ്വദേശി (38), ദുബായിൽ നിന്നും വന്ന കുന്നംകുളം സ്വദേശി (38), റിയാദിൽ നിന്നും വന്ന വരവൂർ സ്വദേശി (44), റിയാദിൽ നിന്നും വന്ന വെള്ളാങ്കല്ലൂർ സ്വദേശി (48), റിയാദിൽ നിന്നും വന്ന നാട്ടിക സ്വദേശി (50), റിയാദിൽ നിന്നും വന്ന മണ്ണുത്തി സ്വദേശി (59), ജൂൺ ഒന്നിന് മുംബയിൽ നിന്നും വന്ന പുല്ലഴി സ്വദേശി (33), ബംഗളൂരുവിൽ നിന്ന് വരന്തരപ്പിള്ളിയിലെത്തിയ ഒരു വയസ് പ്രായമായ ആൺകുഞ്ഞ്, ബംഗളൂരുവിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (25), ജൂൺ 30ന് ബംഗളൂരുവിൽ നിന്ന് വന്ന തൃശൂർ സ്വദേശി (31) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്.
കൊവിഡ് ജില്ലയിൽ
നിരീക്ഷണത്തിൽ 18,472 പേർ
ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 30 പേർ
ആശുപത്രി വിട്ടത് 23
പുതുതായി നിരീക്ഷണത്തിൽ 1139
ഒഴിവായത് 1873
പരിശോധനയ്ക്ക് അയച്ചത്
11,667
ഫലം വരാനുള്ളത് 1234