sn
ആലപ്പാട് പുള്ള് നിവാസികൾക്കായി സമർപ്പിച്ച രക്ഷാ ബോട്ടുകളിൽ ഗീതാ ഗോപി എം.എൽ.എയുടെ നേതൃത്വത്തിൽ പ്രഥമ യാത്ര നടത്തുന്നു.

കാഞ്ഞാണി: പ്രളയ ഭീഷണി നേരിടുന്ന ആലപ്പാട് പുള്ള് നിവാസികളുടെ രക്ഷാപ്രവർത്തനങ്ങൾക്കായി രക്ഷാബോട്ടുകൾ സമർപ്പിച്ചു. ആലപ്പാട് പുള്ള് സഹകരണ ബാങ്കാണ് രക്ഷാ ബോട്ട് സമർപ്പിച്ചു. ഒരു ലക്ഷത്തിലധികം തുക ചെലവഴിച്ച് വാങ്ങിയ രണ്ട് ഫൈബർ വള്ളങ്ങളും ലൈഫ് ജാക്കറ്റുകളും ഉണ്ടാകും. പുള്ള് പാലത്തിനു സമീപം നടന്ന ചടങ്ങിൽ ഗീതഗോപി എം.എൽ.എ ബോട്ടുകൾ നാടിന് സമർപ്പിച്ചു. ബാങ്ക് പ്രസിഡന്റ് കെ.വി ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി, ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കനകരാജ്, പാറളം പഞ്ചായത്ത് പ്രസിഡന്റ് സതീപ് ജോസഫ്, അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻ ദാസ് , തൃശൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോയ് ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.

.............