തൃശൂർ: കൈനൂർ ബി.എസ്.എഫ് ക്യാമ്പിലെ നാല് ജവാന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റ് ജവാന്മാരുടെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനായി 50 മുറികൾ ജില്ലാ ഭരണകൂടം ലഭ്യമാക്കും. രണ്ട് പേർക്ക് ഒരു മുറിയെന്ന നിലയിൽ 100 പേരെ ക്വാറന്റൈൻ ചെയ്യാൻ കഴിയും. 30 പേരെ ക്യാമ്പിലും ക്വാറന്റൈൻ ചെയ്യും. 200 ജവാന്മാരാണ് ക്യാമ്പിലുള്ളത്.

സമ്പർക്കമില്ലാത്തവരെ അവധി നൽകി വീടുകളിലേക്ക് അയക്കാൻ ജില്ലാ ഭരണകൂടം സർക്കാറിനോട് അഭ്യർത്ഥിക്കും. ഇക്കാര്യം പരിശോധിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) നേതൃത്വത്തിൽ ഒരു സംഘം ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചു. ഇവരുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാവും തുടർ നടപടികളെന്ന് കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.