കുട്ടനല്ലുർ: കരളിന് കാൻസർ രോഗം ബാധിച്ച ഗൃഹനാഥൻ ചികിത്സാ സഹായം തേടുന്നു. കുട്ടനല്ലൂർ ഫ്രണ്ട്‌സ് റോഡിൽ തൊട്ടിപ്പറമ്പിൽ ഗിരീശനാണ് (48) സുമനസ്സുകളുടെ സഹായം തേടുന്നത്. നാല് മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗിരീശൻ ഇപ്പോൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനകം വൻ തുക ചികിത്സക്കായി ചെലവഴിച്ചു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഇനിയും 10 ലക്ഷത്തിൽ അധികം തുക ആവശ്യമുണ്ട്. സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ കുട്ടനല്ലൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 39463 114480, ഐഎഫ്എസ്‌സി കോഡ്: SBl NO011940, ഫോൺ: 9446760408.