-dharnna
ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്യുന്നു.

ചാവക്കാട്: കടലിൽ മരണമടഞ്ഞ മത്സ്യത്തൊഴിലാളി കുടുംബത്തിലെ മൂന്ന് യുവാക്കളുടെ വീടുകളിലോ സംഭവ സ്ഥലമോ സന്ദർശിക്കാത്ത ജില്ലാ-സംസ്ഥാന ഉദ്യോഗസ്ഥരുടെയും, ജില്ലയിലെ മന്ത്രിമാരുടെയും ചീഫ് വിപ്പിന്റെയും അനാസ്ഥയിൽ പ്രതിഷേധിച്ച് ഭാരതീയ മത്സ്യ പ്രവർത്തക സംഘം ചാവക്കാട് താലൂക്ക് ഓഫീസിന് മുന്നിൽ ധർണ നടത്തി. മത്സ്യത്തൊഴിലാളികളുടെ രക്ഷയ്ക്കായി സംസ്ഥാന സർക്കാർ തയ്യാറാക്കിയ തീരദേശ പൊലീസ് സ്റ്റേഷനിൽ രക്ഷാപ്രവർത്തനത്തിന് വേണ്ട യാതൊരുവിധ സാധനസാമഗ്രികൾ ഇല്ലാത്തത് രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാക്കി. സംസ്ഥാന സർക്കാർ അനാസ്ഥ തുടരുകയാണെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകും. മരണമടഞ്ഞ യുവാക്കളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായവും ആശ്രിതർക്ക് ജോലിയും നൽകണമെന്നും ധർണ ഉദ്ഘാടനം ചെയ്ത ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു.

സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികളോട് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് ധർണ്ണയിൽ മുഖ്യ പ്രഭാഷണം നടത്തിയ ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രാജൻ തറയിൽ അഭിപ്രായപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച്ച കടൽത്തിരയിൽ അകപ്പെട്ട കൂട്ടുകാരനെ രക്ഷിക്കുന്നതിനിടയിലാണ് മൂന്നു യുവാക്കളും കടലിലെ ചൂഴിയിൽ അകപ്പെട്ടത്.

ജില്ലാ പ്രസിഡന്റ് ഇന്ദിര മുരളി അദ്ധ്യക്ഷത വഹിച്ചു. കെ.ജി. സരേഷ്, കെ. മോഹൻദാസ്, കെ.വി. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.