obc
വടക്കാഞ്ചേരി തെക്കുംകര 14-ാം വാർഡിലുള്ള നിർധന വിദ്യാർത്ഥിക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സഹായ മായി ടാബ് ഒ.ബി.സി. മോർച്ചയുടെ ഒബിസി മോർച്ച സംസ്‌ഥാന ഉപാദ്ധ്യക്ഷൻ റിഷി പൽപ്പു ടാബ് ലൈറ്റ് കൈമാറുന്നു

തൃശൂർ: വടക്കാഞ്ചേരി തെക്കുംകര 14-ാം വാർഡിലുള്ള നിർദ്ധന വിദ്യാർത്ഥിക്ക് ഒ.ബി.സി മോർച്ചയുടെ സഹായം. തടത്തിൽ വീട് പൂമലയിൽ താമസിക്കുന്ന സുജിത്ത് ടി.എം എന്ന വിദ്യാർത്ഥിക്കാണ് ഒ.ബി.സി മോർച്ച സംസ്‌ഥാന ഉപാദ്ധ്യക്ഷൻ റിഷി പൽപ്പു ടാബ്‌ലെറ്റ് കൈമാറിയത്. ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ ഒ.ബി.സി മോർച്ചയുടെ ഹെൽപ് ലൈനിൽ ബന്ധപ്പെടുന്നവർക്ക് തുടർന്നും സഹായമെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് റിഷി പൽപ്പു പറഞ്ഞു. ഒ.ബി.സി മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് ശാന്തനു, വൈസ് പ്രസിഡന്റ് ബാലാജി, ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എസ്.രാജു, ബൂത്ത് ജനറൽ സെക്രട്ടറി വിജയൻ, ജി.ജി പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.