പെരിങ്ങോട്ടുകര: താന്ന്യത്ത് സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു. പെരിങ്ങോട്ടുകര സെന്ററിൽ നടന്ന ധർണ നാട്ടിക ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. വി.കെ സുശീലൻ അദ്ധ്യക്ഷനായി. വി.കെ പ്രദീപ്, ആന്റോ തൊറയൻ, സുനി വള്ളിയിൽ, ഉക്രു പുലിക്കോട്ടിൽ, ദേവദാസ് കൊട്ടേക്കാട്ട് എന്നിവർ സംസാരിച്ചു. കാലങ്ങളായി ആവശ്യപ്പെടുന്ന പെരിങ്ങോട്ടുകര പൊലീസ് സ്റ്റേഷൻ യാഥാർത്ഥ്യമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. താന്ന്യം പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പരിപാടിക്ക് കെ.എൻ വേണുഗോപാൽ, എം.ബി സജീവ്, സിജോ പുലിക്കോട്ടിൽ, മിനി ജോസ്, ടി. ഫാറൂഖ്, ഗീതാദാസ് എന്നിവർ നേതൃത്വം നൽകി.