കയ്പമംഗലം: കയ്പമംഗലം പഞ്ചായത്ത് മൂന്നാം വാർഡിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കരനെൽ കൃഷി ആരംഭിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ഒന്നര ഏക്കർ സ്ഥലത്താണ് ജ്യോതി നെൽവിത്ത് വിതച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുരേഷ് കൊച്ചു വീട്ടിൽ അദ്ധ്യക്ഷനായി. കൃഷി ഓഫീസർ എൻ. ശാന്തി, സി.ഡി.എസ് ചെയർപേഴ്‌സൺ മിനി അരയങ്ങാട്ടിൽ, സി.ഡി.എസ് അംഗം ഫാത്തിമ സന്തോഷ്, ജിനൻ മാമ്പറമ്പത്ത്, എം.ഡി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.