മാള: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രജീഷ് മാരിക്കലിന് എരവത്തൂർ ശാഖയും യൂത്ത് മൂവ്മെന്റ് കമ്മിറ്റിയും ചേർന്ന് സ്വീകരണം നൽകി. മാള യൂണിയൻ പ്രസിഡന്റ് പി. കെ സാബു, മാള യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി സിറിൽ, പ്രസിഡൻ്റ് ബിദു രാജ്, പ്രചരണ സഭ മണ്ഡലം സെക്രട്ടറി എ.കെ മോഹനൻ, ശാഖാ സെക്രട്ടറി സി.പി പ്രബിൻ, പ്രസിഡൻ്റ് പി.എ ശിവൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി അമൽനാഥ്, പ്രസിഡന്റ് പി.എസ് സുനീഷ്, മറ്റ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു...