തൃശൂർ : കൊവിഡ് സമ്പർക്ക പട്ടികയിൽ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ജില്ല മൂന്നാം സ്ഥാനത്ത്. ഇന്നലെ സമ്പർക്കത്തിലൂടെ രോഗം ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ശനിയാഴ്ച വരെ ഉറവിടമില്ലാത്ത കേസടക്കം 69 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഒന്നും രണ്ടും സ്ഥാനത്തുള്ള കണ്ണൂരും കാസർകോടും ജില്ലകളിൽ രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്ര ഉയർന്ന നിരക്ക് നിലനിൽക്കുന്നുമുണ്ട്. കാസർകോട് , കണ്ണൂർ ജില്ലകളിൽ ശനിയാഴ്ച വരെയുള്ള കണക്ക് പ്രകാരം 84 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നിട്ടുണ്ട്.

കാസർകോട് ഇന്നലെ 4 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണത്തിൽ 17 ശതമാനം പേർ സമ്പർക്കത്തിലൂടെ രോഗം പകർന്നവരാണ്. കഴിഞ്ഞ ജനുവരിയിൽ ആദ്യ രോഗം റിപ്പോർട്ട് ചെയ്ത ശേഷം ഇത്രയേറെ രോഗികളുടെ എണ്ണവും സമ്പർത്തിലൂടെ രോഗം പകർന്നതും മേയ് ഒന്നിനും ജൂലായ് അഞ്ചിനുമിടയിലാണ്. ജൂലായ് ഒന്ന് വരെ 65 കേസുകളാണ് സമ്പർക്കത്തിലൂടെ റിപ്പോർട്ട് ചെയ്തത്. എന്നാൽ അതിന് ശേഷം മുനിസിപ്പൽ സ്റ്റാഫ്, മലപ്പുറത്തെ കണ്ടെയ്‌ൻമെന്റ് സോണിൽ ജോലി ചെയ്തിരുന്നയാൾ, കോർപറേഷൻ ജീവനക്കാരന്റെ ഭാര്യ, വിദേശത്ത് നിന്ന് വന്നയാളുടെ മകൻ എന്നീ വഴികളിലൂടെയാണ് രോഗം വ്യാപിച്ചത്. ഇവരുടെ സമ്പർക്ക പട്ടിക കൂടി തയ്യാറാക്കി പരിശോധന കഴിഞ്ഞാൽ എണ്ണം വ്യാപിക്കുമോയെന്ന ആശങ്കയാണ് നിലവിലുള്ളത്. ഈ ആഴ്ച്ച ഉയർന്ന രോഗബാധയ്ക്ക് സാദ്ധ്യത ഉണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

ആകെ സമ്പർക്ക രോഗികൾ 69


വിവിധ തലത്തിൽ രോഗം പകർന്നവർ

യാത്രക്കാർ 20

ആരോഗ്യ പ്രവർത്തകർ 22 ചുമട്ട് തൊഴിലാളികൾ 4 തദ്ദേശ സ്വയം ഭരണ സ്ഥാപനവുമായി ബന്ധപ്പെട്ടവർ 16 മറ്റുള്ളവർ 7