12 പേർ നെഗറ്റീവ്
തൃശൂർ : ഇന്ന് സമ്പർക്ക കേസുകളുടെ ആശങ്കയില്ലെങ്കിലും, ജില്ലയിൽ 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2 പേർ ബി.എസ്. എഫ് ജവാന്മാരാണ്. 12 പേർ കൂടി കൊവിഡ് നെഗറ്റീവായി. നിലവിൽ പൊസിറ്റീവായി ആശുപത്രികളിൽ കഴിയുന്നവർ 188 ആയി. ഇതുവരെ ആകെ പൊസിറ്റീവായ കേസുകൾ 455. അസുഖബാധിതരായ ആകെ 280 പേരെ നെഗറ്റീവായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ കൊല്ലത്ത്‌നിന്ന് വന്ന ബി.എസ്.എഫ് ജവാന്മാരാണ്. ജൂൺ 22ന് വന്ന 53കാരനും ജൂൺ 26ന് വന്ന 52കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ച ബി.എസ്.എഫ് ജവാന്മാർ.
മറ്റ് രോഗബാധിതർ
മുംബയിൽ നിന്ന് വന്ന ചേർപ്പ് സ്വദേശി (34), ബംഗളൂരുവിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി (36), കുവൈത്തിൽ നിന്ന് വന്ന അയ്യന്തോൾ സ്വദേശി (39), സൗദിയിൽ നിന്നും വന്ന എടക്കഴിയൂർ സ്വദേശി (40), കുവൈത്തിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി (40), ബഹ്‌റൈനിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി (33), ഒമാനിൽ നിന്ന് വന്ന വടൂക്കര സ്വദേശി (20), സൗദിയിൽ നിന്ന് വന്ന എടമുട്ടം സ്വദേശി (39), സൗദിയിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി (37), റിയാദിൽ നിന്ന് വന്ന അടാട്ട് സ്വദേശിനി (56) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്.
കൊവിഡ് ജില്ലയിൽ
ആകെ നിരീക്ഷണത്തിൽ 18,308 പേർ.
വീടുകളിൽ
18,091
ആശുപത്രികളിൽ 217
പുതുതായി ആശുപത്രിയിലെത്തിയത്
30
നിരീക്ഷണത്തിൽ പുതുതായെത്തിയത് 1,292
പട്ടികയിൽ നിന്ന് ഒഴിവായത്
1,456
പരിശോധനയ്ക്ക് അയച്ചത്
ആകെ 11,999 സാമ്പിൾ
ലഭിക്കാനുള്ളത് 1,168 സാമ്പിൾ
സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി
പരിശോധിച്ചത്
4,457 ആൾ