ചാലക്കുടി: സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നഗരത്തിൽ കൊവിഡ് ബാധിരുടെ എണ്ണം വർദ്ധിക്കുന്നു. ഞായറാഴ്ച ഫൊറോന പള്ളിക്ക് സമീപം നാലു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് വാട്‌സ് ആപിലൂടെ വ്യാപക പ്രചരണം അഴിച്ചുവിട്ടു. ചില വിരുതന്മാർ ശബ്ദസന്ദേശത്തിലാണ് യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചത്. ആധികാരികമാം വിധമാണ് ഇവരുടെ ചെപ്പടി വിദ്യ അരങ്ങേറുന്നത്. സാധാരണക്കാരായ പലരും ഇത്തരം കുപ്രചരണങ്ങളിൽ കുടുങ്ങി അങ്കലാപ്പിലുമായി. വനിതാ കൗൺസിലർക്ക് രോഗബാധയുണ്ടായതുമായി ബന്ധപ്പെട്ടുള്ള ആസൂത്രിതമായ പ്രചരണമാണിതെന്നും സംശയിക്കുന്നു.