ചാഴൂർ: ജയന്തി റോഡ് കൈമാപറമ്പിൽ പ്രകാശൻ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനവും പുസ്തക വിതരണവും നടത്തി. ആർ.എസ്.എസ് ജില്ലാ കാര്യവാഹ് ലൗലേഷ് കാട്ടുങ്ങൽ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് അജയകുമാർ ഞായക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ചാഴൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഗോപി തട്ട്‌ള മൊമെന്റോ വിതരണം നടത്തി. ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം സുധീർ പള്ളിപ്പുറം, ബി.ജെ.പി നാട്ടിക മണ്ഡലം വൈസ് പ്രസിഡന്റ് ഭഗീഷ് പൂരാടൻ, നഹാസ് അറക്കവീട്ടിൽ, പ്രമോദ്, പ്രേമൻ കണ്ടംകുളത്തി, അജിത്ത് പട്ടത്ത്, രജിത് രഞ്ജൻ തുടങ്ങിയവർ പങ്കെടുത്തു. എസ്.എസ്.എൽ.സിക്ക് എ പ്‌ളസ് നേടിയ വിദ്യാർത്ഥികൾ പണ്ടാരിക്കൽ ദിനേശ് മകൾ നിവേദിത തറയിൽ ജാസ്മിൻ മകൻ ജോജി എന്നിവർക്ക് മൊമെന്റോ വിതരണവും നൂറോളം വിദ്യാർത്ഥികൾക്ക് പുസ്തക കിറ്റ് വിതരണവും നടത്തി.