ചേർപ്പ്: ഗ്രാമ പഞ്ചായത്തിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബായിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പെരുമ്പിള്ളിശേരി സ്വദേശിയായ യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ കഴിഞ്ഞ ദിവസം തൃശൂർ മെഡിക്കൽ കോളേജ് ഐസ്വലേഷൻ വാർഡിലേക്ക് ആരോഗ്യ വകുപ്പ് അധികൃതർ മാറ്റി.