തൃശൂർ: ജില്ലയിലെ കൊവിഡ് രോഗികളിൽ 419 പേരിൽ 213 പേർക്ക് രോഗം ബാധിച്ചത് ലക്ഷണങ്ങളില്ലാതെ. 203 പേർക്കാണ് ലക്ഷണങ്ങളോടെ രോഗം ബാധിച്ചത്. ആരോഗ്യമുള്ള ശരീരത്തിൽ കൊവിഡ് വൈറസ് ബാധ ഏൽക്കുക കുറവാണ്. ആരോഗ്യമുള്ള രോഗബാധിതർക്ക് രോഗം ബാധിച്ചത് അറിയാതെ പോകുന്നതിനാൽ അനാരോഗ്യമുള്ളവർക്ക് രോഗം ബാധിക്കാനുള്ള സാദ്ധ്യതയും ഏറും.
അതിനാൽ പരിശോധന കൂട്ടിയാലല്ലാതെ ഇത്തരക്കാരെ കണ്ടെത്താനാകില്ല. പരിശോധനയ്ക്ക് അപ്പുറം വിവിധ മേഖലകളിലുള്ളവരെ പരിശോധിക്കുന്ന പൂൾ ടെസ്റ്റും ആന്റി ബോഡി പരിശോധനയും കൂടുതലായി നടക്കേണ്ടതുണ്ട്. ജനുവരി 30 മുതൽ ജൂലായ് ആറ് വരെ ജില്ലയിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ 354 പേർ യാത്രികരാണ്.
അതിൽ ഇതര രാജ്യങ്ങളിൽ നിന്നുള്ള 214 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 140 പേരും പെടും. മൊത്തം രോഗികളുടെ 84 ശതമാനം യാത്രികരാണ്. ഈ കാലയളവിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും 63,000 പേരെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 26,997 പേരാണ് (പ്രതീക്ഷിച്ചതിന്റെ 43 ശതമാനം ) ജില്ലയിലെത്തിയത്. ഇതിൽ 0.52 ശതമാനത്തിനാണ് ( 140 പേർക്കാ) രോഗം ബാധിച്ചത്. ഇതര രാജ്യങ്ങളിൽ നിന്നും പ്രതീക്ഷിച്ച 47,000 പേരിൽ 15,099 പേരാണെത്തിയത്. ഇതിൽ രോഗം ബാധിച്ച 214 പേർക്കാണ് ( 1.42 ശതമാനം) രോഗം ബാധിച്ചത്.
1000ൽ 10.27 ശതമാനമായിരുന്നു ശരാശരി. ആദ്യഘട്ടത്തിൽ ആശുപത്രികളിലെ 533 ബെഡുകളിൽ 148 രോഗികളാണുള്ളത്.
..................
രോഗികളുടെ എണ്ണം (ബ്രാക്കറ്റിൽ ആകെ കിടക്കകൾ)
മെഡിക്കൽ കോളേജ് 41 പേർ ( 240 പേർക്ക്)
ഇ.എസ്.ഐ ആശുപത്രി 46 ( 80)
ജനറൽ ആശുപത്രി 7 (10)
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി 16 (70)
ചാലക്കുടി താലൂക്ക് ആശുപത്രി 8 (10)
ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി 8 (23)
കൊരട്ടി 22 (100)
.............
സ്രവ പരിശോധന നടത്തിയത്
5,809 പേർ
രോഗം സ്ഥിരീകരിച്ചത് 354 പേർക്ക്
ശതമാനം 6.1
പൂൾ ടെസ്റ്റ് നടത്തിയത് 3,508
രോഗം സ്ഥിരീകരിച്ചത് 46 പേർക്ക്
ശതമാനം 1.3
ലക്ഷണങ്ങളില്ലാത്ത രോഗ ബാധിതർ 51 ശതമാനം
ലക്ഷണങ്ങൾ ഉള്ളവർ 49 ശതമാനം
മേയ് ഏഴ് മുതൽ ആഴ്ചയിലുള്ള കണക്ക്
മേയ് ഏഴ് ആദ്യ നാലു ആഴ്ചയിൽ
1000ത്തിന് 2.59 പേർക്ക് രോഗം
അഞ്ചാം ആഴ്ച -17 ശതമാനം
ആറാം ആഴ്ച -10.5
ഏഴാം ആഴ്ച-8.8
എട്ടാം ആഴ്ച്ച - 12.5 ശതമാനം