ചാവക്കാട്: കൂട്ടുകാരെ രക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടമായ യുവാക്കളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കുക, ആശ്രിതർക്ക് സർക്കാർ ജോലി നൽകുക, തീരദേശ പൊലീസ് സ്റ്റേഷനിൽ ജീവൻ രക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് വസന്തം കോർണറിൽ നടന്ന ഉപവാസ സമരം സംസ്ഥാന വക്താവ് സന്ദീപ് വാര്യർ സമരം ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് ഉപവസിച്ചു. ബി.ജെ.പി മഹിള മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ, ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രാജൻ തറയിൽ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റുമാരായ ദയാനന്ദൻ മാമ്പുള്ളി, ജസ്റ്റിൻ ജേക്കബ്, ജില്ലാ സെക്രട്ടറി കെ.ആർ. അനീഷ് മാസ്റ്റർ, ടി.വി. വാസുദേവൻ മാസ്റ്റർ, കെ.ആർ. ബൈജു, ഗണേഷ് ശിവജി പങ്കെടുത്തു.