നടത്തറ: ഒല്ലൂർ നിയോജക മണ്ഡലത്തിലെ ആദിവാസി ഊരുകളിൽ ടി.എൻ. പ്രതാപൻ എം.പി ഭവന സന്ദർശനം നടത്തി. ഇതിന്റെ ഭാഗമായി പ്രദേശത്തെ വീടുകളിൽ ഭക്ഷ്യ കിറ്റ് വിതരണം നടത്തി. ഒല്ലൂർ മേഖലാ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് അനിൽ പൊറ്റെക്കാട്ട് അദ്ധ്യക്ഷനായി. ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. എം.പി വിൻസെന്റ് മുഖ്യാതിഥിയായി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.സി. അഭിലാഷ്, മണ്ഡലം പ്രസിഡന്റ് ഷിബു മാസ്റ്റർ, ഡയറക്ടർമാരായ ടി.എം. നന്ദകുമാർ, ഷാജി ജേക്കബ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജിത്തു ചാക്കോ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബാബു കൈതാരത്ത്, സംഘം സെക്രട്ടറി സുജിത ശ്രീധരൻ, ടി.കെ. രവി, സുജിത്ത് പുതുപ്പള്ളി, മൊയ്തീൻ കുട്ടി, ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.