inaguration
ഞാറ്റുവേല ചന്തയിൽ നിന്ന്.

കോണത്തുകുന്ന് : കർഷകർക്ക് വിവിധ നടീൽ വസ്തുക്കളും കാർഷിക ഉപകരണങ്ങളും ലഭ്യമാകുന്ന ഞാറ്റുവേല ചന്ത വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ ഇന്ന് തുടങ്ങും. തൃശൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ മനയ്ക്കലപ്പടിക്കും കോണത്തുകുന്നിനും ഇടയിൽ "മെഡിഗ്രീൻ" ആശുപത്രിക്ക് സമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് ചന്ത പ്രവർത്തിക്കുക. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണൻ ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷാജി നക്കര ആദ്യ വിൽപ്പന നടത്തി.