വെള്ളാങ്ങല്ലൂർ: കഴിഞ്ഞ ശനിയാഴ്ച പഞ്ചായത്ത് ഓഫീസിൽ ക്വാറന്റൈൻ സൗകര്യം ആവശ്യപ്പെട്ടെത്തിയ പ്രവാസിയെ അടിയന്തരമായി കൊവിഡ് ടെസ്റ്റിന് വിധേയമാക്കണമെന്നും,​ രോഗം ഇല്ലെന്ന് സ്ഥിരീകരിക്കും വരെ പഞ്ചായത്ത് ഓഫീസ് അടച്ചിടണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന ജില്ലാ കളക്ടർക്ക് പരാതി അയച്ചു.

പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് ഭരണ സമിതിയംഗങ്ങൾ തുടങ്ങി നിരവധി ആളുകൾ ഓഫീസിൽ ഉള്ളപ്പോഴാണ് പ്രവാസി എത്തിയത്. മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹത്തെ കൊടുങ്ങല്ലൂരിലെ പെയ്ഡ് സെന്ററിലേക്ക് മാറ്റിയത്. സാമൂഹിക വ്യാപന ഭീഷണി ഒഴിവാക്കാൻ നടപടികൾ എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.