ഒല്ലൂർ: കൈനൂർ ബി.എസ്.എഫ് ജവാൻമാർക്ക് കഴിഞ്ഞ ദിവസവും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വലക്കാവ് സെന്ററിൽ ഈ മാസം പത്ത് വരെ കടകൾ അടച്ചിടാൻ തീരുമാനം. രോഗം സ്ഥിരീകരിച്ച ജവാൻ കയറിയ കടകളിലെ ജോലിക്കാരെ ക്വാറന്റൈനിലാക്കി. വലക്കാവിൽ പൊലീസ് പട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്.
കൈനൂർ ബി.എസ്.എഫ് ക്യാമ്പിൽ നിന്നും ആരും തന്നെ പുറത്തേക്ക് കടക്കാത്ത അസ്ഥയുണ്ടാക്കാനും കമാൻഡന്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചീഫ് വിപ്പ് കെ. രാജന്റെ നേതൃത്വത്തിൽ നടത്തറ പഞ്ചായത്തിൽ സ്റ്റിയറിംഗ് കമ്മിറ്റി കൂടുകയും തുടർന്ന് കളക്ടറും ഡി.എം.ഒയും ചിഫ് വിപ്പും കൂടി വീഡിയോ കോൺഫറസ് നടത്തിയതിനു ശേഷമാണ് രോഗനിയന്ത്രണത്തിന് കൂടുതൽ മാർഗങ്ങളെടുക്കാൻ തീരുമാനിച്ചത്. ഒമ്പത് ജവാന്മാർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.