മാള: പ്രളയത്തിൽ തകർന്ന കൊടവത്തുകുന്ന് പാലവും റോഡും പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമര സമിതി എം.എൽ.എ ഓഫീസിന് മുമ്പിൽ ഉപവാസ സമരം നടത്തി.

പ്രളയത്തിൽ തകർന്ന വൈന്തോട് പാർശ്വഭിത്തികൾ പുനർനിർമ്മിക്കുക, മാലിന്യ നീക്കം ചെയ്യുക, നാശനഷ്ടം സംഭവിച്ച കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. ഐ.എൻ.ടി.യു.സി ചെത്തുതൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ദിലീപ് പരമേശ്വരൻ സമരം ഉദ്‌ഘാടനം ചെയ്തു. ജോയ് മണ്ടകത്ത് അദ്ധ്യക്ഷനായി. വിനോദ് വിതയത്തിൽ, സോയി കോലഞ്ചേരി, ടി.കെ ജിനേഷ്, ജോഷി പെരേപ്പാടൻ തുടങ്ങിയവർ സംസാരിച്ചു..