തൃശൂർ: മുളങ്കുന്നത്തുകാവിലെ കിലയെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കി (സി.എഫ്.എൽ.ടി.സി) ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടറുടെ ഉത്തരവ്. ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തൃശൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തി. പൂമല പി.എച്ച്.സിയിലെ ഡോ. എം.ആർ. ബാലകൃഷ്ണനെ സെന്ററിന്റെ അഡ്മിനിസ്ട്രേറ്റീവ് ചാർജ് ഓഫീസറാക്കി. അവണൂർ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. മിഥുൻ റോഡ് ആയിരിക്കും സെന്ററിന്റെ നോഡൽ ഓഫീസർ സെന്ററിലെ മാലിന്യം ഇമേജ് വഴി നിർമാർജനം ചെയ്യും. ആവശ്യമായ ആംബുലൻസ് സൗകര്യം സി.എഫ്.എൽ.ടി.സിയിൽ ഏർപ്പെടുത്താനും നിർദേശം നൽകി..