ഒല്ലൂർ: കഴിഞ്ഞ ദിവസം രാത്രിയിൽ പുത്തുരിലുണ്ടായ മിന്നൽ ചുഴലിയിൽ 15 ഓളം വീടുകൾ ഭാഗികമായി തകർന്നു. നിരവധി മരങ്ങൾ കടപുഴകി വീണു. ആറ് വൈദ്യുത തൂണുകളും പുത്തുർ പള്ളി നട റോഡ്, പൗണ്ട് റോഡ് എന്നിവിടങ്ങളിലെ വീടുകളുമാണ് തകർന്നത്.

നാല് വീടുകളുടെ ട്രസ്സ് പറന്നുപോയി. രണ്ട് കടകളുടെ മേൽക്കൂര തകർന്നു. വാഴകളും ജാതി മരങ്ങളും കട പുഴകി വീണു. പള്ളിക്കു സമീപം റോഡിൽ മരം കടപുഴകി വീണ് വൈദ്യുതബന്ധം തടസപ്പെട്ടു. ജയൻ വാര്യർ, കൊല്ലക്കുള്ളിക്കാരൻ തോമസ്, കൊഴുക്കുള്ളിക്കാൻ ആൻഡ്രൂസ്, കണ്ണമ്പുെഴ ജോർജ്, ഒല്ലൂക്കാരൻ ലാസർ, അറയ്ക്കൽ തോമസ് എന്നിവരുടെ വീടുകൾക്കാണ് കാര്യമായ നാശം സംഭവിച്ചത്.

നിരവധി പേരുടെ കാർഷിക വിളകളും തകർന്നു. ചിഫ് വിപ്പ് കെ. രാജൻ സ്ഥലം സന്ദർശിച്ചു.