കോടാലി: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് മറ്റത്തൂർ മണ്ഡലം കൊൺഗ്രസ് കമ്മിറ്റി പ്രതിഷേധ സമരം നടത്തി. കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം കടത്തിയ സ്വപ്ന സുരേഷുമായി ഐ.ടി സെക്രട്ടറിയുടെ ബന്ധം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.ആർ. ഔസേപ് ഉദ്ഘാടനം ചെയ്തു. എ.കെ. പുഷ്പാകരൻ അദ്ധ്യക്ഷനായി. വി.എസ്. സജീർ ബാബു, ബെന്നി തൊണ്ടുങ്ങൽ, സാദത്ത് ചെറിയേടത്തു പറമ്പിൽ, സജീവൻ എരിഞ്ഞേലി, ഷാഫി കല്ലുപ്പറമ്പിൽ, ആന്റോ ചെമ്മീൻചേരി, കെ.എം. നൗഷാദ് എന്നിവർ സംസാരിച്ചു.