മാള: കുഴുർ പഞ്ചായത്തിൽ പ്രളയ മുന്നൊരുക്കത്തിനായി ഫൈബർ ബോട്ടുകൾക്ക് അംഗീകാരം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വഞ്ചി നൽകി. സർക്കാരിന്റെ കോ-ഓർഡിനേഷൻ കമ്മിറ്റി അംഗീകാരം നൽകാത്തതിനാലാണ് ബോട്ടുകൾ നഷ്ടമായതെന്ന് സമരക്കാർ ആരോപിച്ചു. കുഴൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശമായ ആലമിറ്റം വാർഡിലേക്കാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കടത്തുവഞ്ചി നൽകിയത്. കെ.പി.സി.സി സെക്രട്ടറി ടി.യു രാധാകൃഷ്ണൻ വാർഡ് മെമ്പർ പ്രഭ ടീച്ചർ, പഞ്ചായത്ത് പ്രസിഡന്റ് സിൽവി സേവ്യർ എന്നിവർക്ക് തുഴ നൽകി ഉദ്‌ഘാടനം നിർവഹിച്ചു.
കുഴൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സാജൻ കൊടിയൻ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ജെ ജെനീഷ്, സണ്ണി കൂട്ടാല, പി.ഡി ജോസ്, ഇ. കേശവൻകുട്ടി, അഡ്വ. നിർമ്മൽ സി. പാത്താടൻ, എൻ.എസ് വിജയൻ എന്നിവർ പങ്കെടുത്തു.