കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തിലെ റോഡുകളുടെ പേരുകളുടെ കാര്യത്തിൽ അതത് മെമ്പർമാരോട് ആലോചിക്കാതെ തീരുമാനമെടുത്തുവെന്ന് ആരോപിച്ച് പഞ്ചായത്ത് ഭരണ സമിതിയോഗത്തിൽ നിന്ന് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി. പ്രസിഡന്റിന്റെ സ്വന്തം തീരുമാന പ്രകാരം സി.പി.എം അനുഭാവികളുടെ പേരുകൾ നിർദ്ദേശിച്ചു തീരുമാനം എടുത്തുവെന്നാരോപിച്ചാണ് റീജ ദേവദാസ്, കെ.കെ കുട്ടൻ എന്നിവരാണ് ഇറങ്ങിപ്പോയത്. പഞ്ചായത്ത് ചെയ്ത എല്ലാ നല്ല കാര്യങ്ങൾക്കും പിന്തുണ കൊടുത്തിട്ടുണ്ടെന്നും, വാർഡുമായി ബന്ധമില്ലാത്ത വ്യക്തികളുടെ പേരുകൾ റോഡിന് നിർദ്ദേശിച്ചത് പരസ്പരം ആലോചിക്കാതെയാണെന്നും പഞ്ചായത്തംഗം കെ.കെ കുട്ടൻ പറഞ്ഞു. എന്നാൽ ആറുമാസം മുമ്പ് പഞ്ചായത്ത് ഭരണസമിതിയിൽ റോഡുകളുടെ പേരുകൾ നിർദ്ദേശിക്കണമെന്നും എല്ലാ മെമ്പർമാരോട് ആവശ്യപെട്ടിരുന്നതായും അന്ന് ലഭിച്ചില്ലായെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത് പറഞ്ഞു..