കയ്പമംഗലം: പെരിഞ്ഞനം ലയൺസ് ക്ലബ്ബിന്റെ 2020 - 21 വർഷത്തെ സേവനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് പി.കെ കബീർ അദ്ധ്യക്ഷനായി. ലയൺസ് ഡിസ്ട്രിക്ട് 318 ഡിയുടെയും മണപ്പുറം ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ അഞ്ഞൂറിലേറെ മത്സ്യത്തൊഴിലാളികൾക്ക് മഴക്കോട്ട് വിതരണവും, വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള പഠനോപകരണങ്ങളുടെ വിതരണവും നടത്തി. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി ദാസ്, ഡിസ്ട്രിക്ട് ലയൺസ് കോർഡിനേറ്റർ കെ.എം അഷറഫ്, സുധീഷ് വിനായക, കെ.കെ. ബാബുരാജൻ, കെ.കെ ഗോപിനാഥൻ, പി. പവിത്രൻ, വി. കെ ഷണ്മുഖൻ, വേണു ഗോകുൽദാസ് എന്നിവർ സംസാരിച്ചു.