poringal
പൊരിങ്ങൽക്കുത്ത് ഡാമിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നു

ചാലക്കുടി: പൊരിങ്ങൽക്കുത്ത് ഡാമിൽ ഷട്ടർ ലെവലിൽ എത്തിയ വെള്ളം പുഴയിലേക്ക് ഒഴുകിത്തുടങ്ങി. സെക്കൻഡിൽ 26 ക്യൂബിക് മീറ്റർ വെള്ളമാണ് ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മുതൽ ചാലക്കുടിപ്പുഴയിലേക്ക് എത്തുന്നത്. ചെറിയ അളവിൽ വെള്ളം എത്തുന്നതിനാൽ പുഴയിൽ കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല.

ചൊവ്വാഴ്ച പകൽ ഡാമിലും പദ്ധതി പ്രദേശത്തും മഴയുണ്ടായില്ല. ഏഴു ഷട്ടറുകളും തുറന്നു വച്ചിരിക്കുന്ന 419.4 മീറ്ററിൽ എത്തിയതോടെയാണ് ഡാമിൽ നിന്നും വെള്ളം ഒഴുകിത്തുടങ്ങിയത്. പ്രളയത്തിനു ശേഷം ഇതുവരെ ഈ മാനദണ്ഡത്തിലാണ് ഡാമിന്റെ പ്രവർത്തനം. നിലവിൽ ഡാമിൽ 60 ശതമാനം വെള്ളം മാത്രമേയുള്ളൂ.

ചാലക്കുടിപ്പുഴയിൽ അനിയന്ത്രിതമായി മലവെള്ളപ്പാച്ചിൽ ഉണ്ടാകുമെന്ന സമൂഹ മാദ്ധ്യമങ്ങളിലെ പ്രചരണം നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.