കുന്നംകുളം: സുഭിക്ഷ പദ്ധതി പ്രകാരം നഗരസഭയുടെ കീഴിൽ ചൊവ്വന്നൂരിൽ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷിക്ക് തുടക്കം. കെ.ആർ. നാരായണൻ സ്മാരക കമ്മ്യൂണിറ്റി ഹാൾ കോമ്പൗണ്ടിലും പ്രദേശത്ത് തരിശായി കിടന്നിരുന്ന ഒന്നര ഏക്കർ സ്ഥലത്തുമാണ് കൃഷി ആരംഭിച്ചത്. കൂർക്ക, ഇഞ്ചി, കൊള്ളി, മഞ്ഞൾ എന്നിവയാണ് കൃഷി ചെയ്യുന്നത്. നഗരസഭാ വൈസ് ചെയർമാൻ പി.എം. സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ കെ.കെ. ആനന്ദൻ, ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സതീശൻ, എം. ബാലാജി , എം.എൻ. സത്യൻ, ഷെറി മാസ്റ്റർ, ബാബുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.